എഴുതാന്‍ ഏകാന്തതയോ കഞ്ചാവോ വേണ്ടി വന്നിട്ടില്ല; ധര്‍മ്മജന്‍

സിനിമയിലെ നിറസാന്നിധ്യമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മിമിക്രി വേദികളിലൂടെയും കോമഡി സീരിയലുകളിലൂടെയും ബിഗ് സ്‌ക്രീനില്‍ എത്തിയ താരം പെട്ടന്നാണ് സിനിമയിലേക്കെത്തിപ്പെട്ടത്. പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെ ജനപ്രിയനായകന്‍ ദിലീപിനൊപ്പം മുഴുനീള കഥാപാത്രമായി അഭിനയിച്ചതോടെ ധര്‍മ്മജന്‍ മലയാള സിനിമകളിലും ശ്രദ്ധേയനായി.

മൂന്ന് മെഗാ സീരിയലുകള്‍ അഞ്ഞൂറോളം എപ്പിസോഡുകള്‍ വരുന്ന കോമഡി ഷോകള്‍, ഏഷ്യാനെറ്റിലെ ഹിറ്റ് കോമഡി സീരിസായിരുന്ന സിനിമാലയിലെ എപ്പിസോഡുകള്‍ എന്നിവയുടെയൊക്കെ പിന്നില്‍ തൂലിക ചലിപ്പിച്ചത് ധര്‍മ്മജനായിരുന്നു. ഇപ്പോഴിതാ തന്റെ എഴുത്തിനെക്കുറിച്ച് താരം പ്രതികരിക്കുകയാണ്.

” എഴുത്തുകാരനായിട്ടാണ് കോമഡി രംഗത്തേക്ക് സജീവമാകുന്നത്. എഴുത്തായിരുന്നു എന്റെ മേഖല. എഴുതുന്ന സമയങ്ങള്‍ ആളും ബഹളവും ഉള്ള സന്ദര്‍ഭങ്ങള്‍ ആണ്. അതൊന്നും എഴുത്തിനെ ബാധിക്കാത്ത തരത്തിലാണ് എഴുതിയത്. ജോലിയുടെ ഭാഗമായി എഴുതിയേ പറ്റൂ അപ്പോള്‍ പ്രതിസന്ധികരമായ അത്തരം കാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കില്ല. എഴുതാന്‍ ഏകാന്തതയോ കഞ്ചാവോ വേണ്ടി വന്നിട്ടില്ലെന്നും താരം പറയുന്നു.

Top