കട്ടപ്പനയിലെ ഋത്വിക്ക് റോഷന്റെ തമിഴ് പതിപ്പിലൂടെ ധർമജൻ കോളിവുഡിലേയ്ക്ക്

ലയാള സിനിമയിൽ പ്രേക്ഷകർ ഏറെ ഇഷ്ടത്തോടെ സ്വീകരിച്ച ചിത്രമാണ് നാദിർഷയുടെ സംവിധാന മികവിൽ ഒരുങ്ങിയ കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ.

ചിത്രത്തിന്റെ തമിഴ് പതിപ്പിലൂടെ കോളിവുഡിലേയ്ക്ക് അരങ്ങേറ്റം നടത്താൻ ഒരുങ്ങുകയാണ് ധർമജൻ ബോൾഗാട്ടി.

മലയാളത്തിൽ ധർമജൻ അവതരിപ്പിച്ച അതെ കഥാപത്രമാണ് തമിഴിലും അവതരിപ്പിക്കുന്നത്. തമിഴിലെ പ്രശസ്ത അവതാരകനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

തമിഴ് സൂപ്പർതാരം അജിത്തിനെപ്പോലെ സുന്ദരനാണെന്ന് കരുതുന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

മലയാളത്തില്‍ സിദ്ദിഖ് അവതരിപ്പിച്ച വേഷം തമിഴിൽ വിവേകാണ് അവതരിപ്പിക്കുന്നത്.

ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും ധർമജൻ മാത്രമാണ് അഭിനയിക്കുന്നത്.

Top