ഇന്ധനം നിറയ്ക്കാന്‍ പണമില്ല; എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ വൈകി

കൊച്ചി: ഇന്ധനം നിറയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം വൈകി.

രാവിലെ 9.15നു പുറപ്പെടേണ്ട കൊച്ചി-ദുബായ് വിമാനം നാലു മണിക്കൂറാണ് വൈകിയത്. ഉച്ചയ്ക്ക് 1.15നാണ് വിമാനം പുറപ്പെട്ടത്.

ഇക്കാര്യം ആന്റോ ആന്റണി എംപി അറിയിച്ചതിനെ തുടര്‍ന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ നടത്തിയ ഇടപെടലിലൂടെയാണ് ഇന്ധനം ലഭ്യമാക്കിയത്.

Top