ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം ശിഖര്‍ ധവാന്റെ ബൗളിങ് ആക്ഷന്‍ സംശയത്തിന്റെ നിഴലില്‍. ദക്ഷിണാഫ്രിക്കക്ക് എതിരായ പരമ്പരയിലെ അവസാന ടെസ്റ്റില്‍ ധവാന്റെ ബൗളിങ് ആക്ഷനില്‍ സംശയം രേഖപ്പെടുത്തി മാച്ച് ഒഫീഷ്യല്‍സ് ഐസിസിക്ക് റിപ്പോര്‍ട്ട് നല്‍കി.
14 ദിവസത്തിനകം ധവാന്റെ ബൗളിങ് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനു ശേഷമേ ആക്ഷന്‍ നിയവിരുദ്ധമാണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ.
വലംകൈയ്യന്‍ ഓഫ് സ്പിന്‍ ബൗളിങ് രീതിയാണ് ധവാന്റേത്. നാലാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക അമിത പ്രതിരോധത്തില്‍ ഉറച്ചുനിന്ന രണ്ടാം ഇന്നിങ്‌സിലാണ് ധവാന്‍ ബൗളിങ്ങിനെത്തിയത്. മൂന്ന് ഓവര്‍ ബൗള്‍ ചെയ്തത്. ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 9 റണ്‍സാണ് താരം വിട്ടുകൊടുത്തത്.