ശ്രീദേവിയുടെ മരണം സിനിമയെ ബാധിച്ചിട്ടില്ലെന്ന് ‘ധടക്’ സംവിധായകന്‍

ശ്രീദേവിയുടെ മരണസമയത്ത് ജാന്‍വി കപൂര്‍ സിനിമയിലേക്ക് പിച്ചവെക്കാന്‍ തുടങ്ങുകയായിരുന്നു എന്ന് ധടക് സിനിമയുടെ സംവിധായകന്‍ ശശാങ്ക് ഖൈത്താന്‍.ശ്രീദേവിയുടെ വേര്‍പ്പാടിന് ശേഷം 13 ദിവസം കഴിഞ്ഞാണ് ജാന്‍വി സെറ്റില്‍ വന്നത്.

ശ്രീദേവിയുടെ മരണം സിനിമയുടെ ഷൂട്ടിങ്ങിനെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല, അമ്മയുടെ മരണം ജാന്‍വിയുടെ മനസില്‍ നീറ്റലായിരുന്നെങ്കിലും, ജാന്‍വിയുടെ പ്രൊഫഷണലിസവും ആത്മാര്‍ത്ഥതയും സിനിമ പൂര്‍ത്തിയാകാന്‍ ഏറെ സഹിച്ചു. ഞങ്ങളെ സംബധിച്ചിടത്തോളം അത് ജാന്‍വിയുടെ മാത്രം ദുഃഖഹമായിരുന്നില്ല ഞങ്ങളുടെ മുഴുവന്‍ ടീമിന്റെയായിരുന്നു.സിനിമയുടെ ഷൂട്ടിംഗ് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതിനു ജാന്‍വിക്കും അവരുടെ കുടുംബത്തിനുമാണ് ഞാന്‍ നന്ദി പറയുന്നത് എന്ന് സംവിധായകന്‍ ശശാങ്ക്.

Dhadak

ശശാങ്ക് ഖൈത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രം ധര്‍മ പ്രൊഡക്ഷന്റെ ബാനറില്‍ കരണ്‍ ജോഹര്‍, സീ സ്റ്റുഡിയോസ്, ഹിരോറോ യാഷ് ജോഹര്‍, അപൂര്‍വ മെഹ്ത എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

കൗമാരപ്രായക്കാരുടെ പ്രണയത്തെ കുറിച്ചുള്ളതാണ് ഈ ചിത്രം. രാജസ്ഥാനിലെ ജാതീയ സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ധടക്കിന്റെ കഥ.

Top