മമ്മൂട്ടി ചിത്രം മാമാങ്കത്തില്‍ നിന്ന് ക്വീന്‍ താരം ധ്രുവനെ പുറത്താക്കി. സജീവ് പിളളയുടെ സംവിധാനത്തിലൊരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രമാണ് മാമാങ്കം. ചിത്രീകരണം തുടങ്ങി തുടങ്ങിയതിന് ശേഷമാണ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കുന്നു എന്ന് അറിഞ്ഞതെന്ന് ധ്രുവന് പറയുന്നു.
ക്വീന്‍ സിനിമയ്ക്ക് ശേഷം മറ്റു ചിത്രങ്ങള്‍ ഒന്നും ഏറ്റെടുക്കാതെ ചരിത്ര സിനിമയായ മാമാങ്കത്തിന് വേണ്ടി പ്രത്യേകം തയ്യാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു. ശരീരം യോദ്ധാക്കളുടേതിന് സമാനമാക്കാന്‍ ജിമ്മിലും കളരിയിലും കഠിനാധ്വാനം ചെയ്തു. എന്നാല്‍ മുന്നറിയിപ്പ്കളൊന്നും തരാതെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് പ്രൊഡക്ഷന്‍ കണ്ട്രോള് വിളിച്ചു അറിയിക്കുന്നത് ധ്രുവന് പറയുന്നു.
മാമാങ്കത്തില്‍ അഭിനയിക്കുന്നതിനു വേണ്ടി ഞാന്‍ എടുത്ത എഫര്‍ട്ട് വളരെയധികമാണ്. ജിമ്മില്‍ നിന്ന് കളരിയിലേയ്ക്ക് നിര്‍ത്താത്ത ഓട്ടമായിരുന്നു. മമ്മൂക്കയും സജീവ് സാറും വളരെയധികം എന്നെ പിന്തുണച്ചിരുന്നു. മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ പറ്റില്ലല്ലോയെന്നാണ് എന്റെ ഏറ്റവും വലിയ വിഷമം. എനിക്കു ലഭിച്ചത് മികച്ച അവസരമായിരുന്നു. കൈവിട്ടു പോകുമ്പോഴും പരിഭവങ്ങളോ പരാതികളോ ഇല്ല. ഒരു വര്‍ഷം ഞാന്‍ എടുത്ത എഫര്‍ട്ട് വെറുതയായി എന്ന ദുഖം മാത്രം- ധ്രുവന് പ്രമുഖ മാധ്യമത്തിനോട് വ്യക്തമാക്കി.