കൊല്‍ക്കത്ത : ഈഡന്‍ ഗാര്‍ഡന്‍സിലെ ടെസ്റ്റ് ക്രിക്കറ്റിന്റെ പിച്ച് പരിശോധിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി എത്തി.
ടെസ്റ്റില്‍ നിന്ന് വിരമിച്ചെങ്കിലും തനിക്ക് പ്രിയം ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണെന്നാണ് ധോണി ഇതിലൂടെ വെളിപ്പെടുത്തുന്നത്.
നവംബര്‍ 16ന് തുടങ്ങുന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റിന് ഈഡന്‍ ഗാര്‍ഡന്‍സാണ് വേദിയാകുന്നത്.
ഇതിന് മുന്നോടിയായിട്ടാരുന്നു ധോണിയുടെ പിച്ച് സന്ദര്‍ശനം.
ധോണി പിച്ചിനെ പ്രശംസിക്കുകയും, ഇന്ത്യന്‍ ടീമിന് ആശംസ അറിയിക്കുകയും ചെയ്തു.
നവംബര്‍ 16ന് തുടങ്ങുന്ന ടെസ്റ്റ് 20നാണ് അവസാനിക്കുന്നത്.
അതേസമയം ട്വന്റി-20യില്‍ നിന്നും ധോണി വിരമിക്കണമെന്ന് വിമര്‍ശകര്‍ മുറവിളി കൂട്ടുകയാണ്.
എന്നാല്‍ ഇതിന് പിന്നാലെ സേവാഗും നെഹ്‌റയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ധോണിക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്.