ധോണിയെ തിരിച്ചു വിളിച്ചത് എന്തുകൊണ്ട്; മറുപടിയുമായി എംഎസ്‌കെ പ്രസാദ്

dhoni

മുംബൈ: ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ അടുത്തിടെ നടന്ന പല നിര്‍ണായക മത്സരങ്ങളില്‍ നിന്നും ഒഴിവാക്കിയത് വളരെ നിരാശയോടെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ധോണിയുടെ ക്രിക്കറ്റ് ജീവിതം അവസാനിച്ചു എന്നും ഇനി കാര്യമായൊരു മടങ്ങി വരവ് ഉണ്ടാകില്ല എന്നുമൊക്കെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

എന്നാല്‍ ഇപ്പോളിതാ ഓസ്‌ട്രേലിയയ്ക്ക് എതിരായ പരമ്പരയില്‍ ഒഴിവാക്കിയ ധോണിയെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലേക്ക് തിരികെ വിളിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. അക്കാര്യത്തില്‍ പല തരത്തിലുള്ള അഭ്യൂഹങ്ങളും ക്രിക്കറ്റ് ലോകത്ത് പരക്കുന്നുണ്ട്. എന്നാല്‍ അതിനെക്കുറിച്ച് പ്രതികരണവുമായി ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മുന്‍ കളികളില്‍ ധോണിയെ ഒഴിവാക്കിയത് മനപൂര്‍വമല്ല ധോണിയെ തങ്ങള്‍ വിശ്രമിക്കാന്‍ അനുവദിച്ചതാണെന്ന് പ്രസാദ് പറഞ്ഞു. ഇതിലൂടെ മറ്റു വിക്കറ്റ് കീപ്പര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയും ലക്ഷ്യമാക്കി. ഇതിനപ്പുറം വേറെ കാര്യങ്ങളൊന്നും ധോണിയുടെ പുറത്താകലില്‍ ഉണ്ടായിരുന്നില്ല. ഇക്കാര്യം അന്നുതന്നെ വിശദമാക്കിയിരുന്നു. ആറു മത്സരങ്ങള്‍ക്കുശേഷം ധോണിയെ വീണ്ടും ടീമിലെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി.ലോകകപ്പിലും ധോണി തന്നെയായിരിക്കും വിക്കറ്റ് കീപ്പറാവുകയെന്ന സൂചനയാണ് ഇതിലൂടെ സെലക്ടര്‍മാര്‍ നല്‍കുന്നത്.

ഇതോടെ ലോകകപ്പിന് മുന്‍പ് ഇതോടെ 11 അന്താരാഷ്ട്ര മത്സരങ്ങള്‍കൂടി ധോണിക്ക് ലഭിക്കും. ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്ന് ഏകദിന മത്സരങ്ങളും, ന്യൂസിലന്‍ഡിനെതിരായ അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20യുമാണ് ഇന്ത്യയ്ക്ക് ലോകകപ്പിന് മുന്‍പായി കളിക്കാനുള്ളത്.

Top