ലോകകപ്പില്‍ ഇത്തവണ പ്രതീക്ഷിച്ച മികവൊന്നും കാഴ്ച വയ്ക്കാനായില്ലെങ്കിലും ഒരു കാര്യത്തില്‍ ധോണി, ആരാധകര്‍ക്ക് കുറച്ച് കൗതുകം സമ്മാനിച്ചിട്ടുണ്ട്. ഓരോ കളിയിലും വ്യത്യസ്ത ബ്രാന്‍ഡുകളുടെ സ്റ്റിക്കര്‍ പതിപ്പിച്ച ബാറ്റുകളുമായാണ് ധോണി കളിക്കുന്നത്. ഇതിന്റെ കാരണം എന്തെന്നറിയാന്‍ ആരാധകര്‍ ഏറെ പണിപ്പെട്ടിരുന്നു.
ഇതിന് പിന്നിലെ ധോണിയുടെ മാനേജര്‍ അരുണ്‍ പാണ്ടെ ആ രഹസ്യം വെളിപ്പെടുത്തുകയും ചെയ്തു. ധോണി വ്യത്യസ്ത ബ്രാന്‍ഡുകളുടെ സ്റ്റിക്കര്‍ പതിപ്പിച്ച ബാറ്റുമായി കളിക്കുന്നത് കരിയറില്‍ ഉടനീളം തന്നെ സഹായിച്ച ബ്രാന്‍ഡുകളോടുള്ള നന്ദി സൂചകമായിട്ടാണെന്നും, ഇതിന് ഒരു തരത്തിലുള്ള ഫീസും ധോണി വാങ്ങുന്നില്ലെന്നുമാണ് പാണ്ടെയുടെ വെളിപ്പെടുത്തല്‍.
അതേ സമയം ധോണിയുടെ ഈ നീക്കം ബ്രാന്‍ഡുകളേയും ഞെട്ടിച്ചിട്ടുണ്ട്. ധോണിയുമായി തങ്ങള്‍ക്ക് നിലവില്‍ കരാറുകളൊന്നും ഇല്ലെന്നും, അദ്ദേഹത്തിന്റെ മഹത്വം തെളിയിക്കുന്ന നീക്കമാണ് ഇതെന്നും വാമ്പയര്‍ വ്യക്തമാക്കിയപ്പോള്‍, എസ് ജിയും താരത്തിന്റെ ഈ നീക്കത്തില്‍ വലിയ സന്തോഷം പ്രകടിപ്പിക്കുന്നു. അതേ സമയം ഈ ലോകകപ്പില്‍ ബാസ്, എസ് എസ്, എസ് ജി തുടങ്ങിയ ബ്രാന്‍ഡുകളുടെ സ്റ്റിക്കറുള്ള ബാറ്റുകള്‍ ഉപയോഗിച്ചാണ് ധോണി കളിച്ചത്. വരും മത്സരങ്ങളിലും ധോണി ബ്രാന്‍ഡുകളോട് നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഈ രീതി തുടരുമെന്നാണ് കരുതപ്പെടുന്നത്.