പതിനഞ്ച് കോടി രൂപ തട്ടിയെടുത്തെന്നാരോപിച്ച് അര്‍ക്ക സ്പോര്‍ട്‌സ് ആന്‍ഡ് മാനേജ്മെന്റ് ലിമിറ്റഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. മിഹിര്‍ ദിവാകര്‍, സൗമ്യ വിശ്വാസ് എന്നിവര്‍ക്കെതിരെയാണ് റാഞ്ചി കോടതിയെ സമീപിച്ചിരിക്കുന്നത്.
2017ല്‍ ആഗോളതലത്തില്‍ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാന്‍ ദിവാകര്‍ ധോണിയുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഉടമ്പടി നിബന്ധനകള്‍ പ്രകാരം ഫ്രാഞ്ചൈസി ഫീസും ലാഭവും ധോണിയുമായി പങ്കിടാന്‍ ആര്‍ക്ക സ്‌പോര്‍ട്‌സ് ബാധ്യസ്ഥമാണ്. എന്നാല്‍ ഈ നിബന്ധനകളൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് ധോണിയുടെ ആരോപണം. പലവട്ടം മുന്നറിയിപ്പ് നില്‍കി. എന്നിട്ടും കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കമ്പനി തയ്യാറായില്ല.
ഇതേതുടര്‍ന്ന് 2021 ഓഗസ്റ്റ് 15-ന് കരാറില്‍ നിന്ന് പിന്മാറി. നിരവധി തവണ വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും ഫലമുണ്ടായില്ല. 15 കോടിയിലധികം രൂപ നഷ്ടമുണ്ടാക്കിയെന്നും ധോണി ഉന്നയിക്കുന്നു. ഈ സാഹചര്യത്തിലാണ് ധോണി റാഞ്ചി കോടതിയെ സമീപിച്ചിരിക്കുന്നത്.