ലണ്ടന്‍: മറ്റൊരു ചരിത്ര നേട്ടം കൂടി സ്വന്തമാക്കി ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിംഗ് ധോണി. ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് ക്ലബില്‍ ഇടംനേടിയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ നേടിയ 33 റണ്‍സാണ് ധോണിയെ ചരിത്ര നേട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഇതോടെ, ലോക ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാമത്തെ താരമായി ധോണി മാറി.
319 മത്സരങ്ങളില്‍ നിന്നാണ് ധോണിയുടെ നേട്ടം. 10,000 റണ്‍സ് ക്ലബില്‍ എത്തുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും ഇതോടെ ധോണിയായി. സങ്കക്കാരയാണ് ധോണിക്ക് മുന്നിലുള്ളത്.
നേരത്തെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഏകദിനത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍.