പാട്ടുകള്‍ കൊണ്ടും കുസൃതികള്‍ കൊണ്ടും മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മനസില്‍ ഇടം നേടിയ കൊച്ചു മിടുക്കിയാണ് ധോണിയുടെ മകള്‍ സിവ. സിവയുടെ മറ്റൊരു വീഡിയോയും ആരാധകര്‍ക്കിടയില്‍ വൈറലായി മാറിയിരിക്കുകയാണ്.
കമോണ്‍ ഹാര്‍ദിക് കമോണ്‍’ എന്നു പറഞ്ഞ് കൊണ്ട് അയര്‍ലണ്ടിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ പ്രോത്സാഹിപ്പിക്കുന്ന സിവയുടെ വീഡിയോയാണ് തരംഗമാകുന്നത്. മൂന്നു വയസുകാരിയായ സിവ ധോണി മത്സരത്തില്‍ തിളങ്ങി നില്‍ക്കുന്ന ഹാര്‍ദിക് പാണ്ഡ്യയെ പിന്തുണയ്ക്കുന്നതിന്റെ വീഡിയോ അദ്ദേഹം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. എന്റെ ചിയര്‍ലീഡറിനെ ഞാന്‍ തന്നെ കണ്ടെത്തി എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പായി പാണ്ഡ്യ കുറിച്ചത്.