ചെന്നൈ: ഐപിഎല്‍ പതിനേഴാം സീസണ്‍ തുടങ്ങുന്നതിന്റെ തൊട്ടുതലേന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഇതിഹാസ നായകന്‍ എം എസ് ധോണി ക്യാപ്റ്റന്‍സി ഒഴിയുന്നതായി പ്രഖ്യാപിച്ചത്. തന്റെ പിന്‍ഗാമിയായി യുവ ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദിനെ ധോണി പ്രഖ്യാപിക്കുകയായിരുന്നു. പ്രായം 42 ആയെങ്കിലും ധോണി ക്യാപ്റ്റന്റെ തൊപ്പിയഴിക്കുന്നു എന്ന പ്രഖ്യാപനം സിഎസ്‌കെയിലെ സഹതാരങ്ങള്‍ക്ക് വിശ്വസിക്കാനായില്ല.
ഐപിഎല്‍ പതിനേഴാം സീസണ്‍ തുടങ്ങുന്നതിന്റെ തൊട്ടുതലേന്നാണ് എം എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റന്‍സി ഒഴിഞ്ഞത്. ഇന്നലെ പ്രഭാതഭക്ഷണത്തിനിടയില്‍ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലമിങ്ങിനോടും സഹതാരങ്ങളോടും സപ്പോര്‍ട്ട് സ്റ്റാഫിനോടും ധോണി തീരുമാനം അറിയിക്കുകയായിരുന്നു. 2010, 2011, 2018, 2021, 2023 സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച എം എസ് ധോണി ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ കിരീടം നേടിയ ക്യാപ്റ്റന്‍മാരില്‍ രോഹിത് ശര്‍മ്മയ്ക്ക് ഒപ്പം അഞ്ച് കപ്പുകളുമായി റെക്കോര്‍ഡ് പങ്കിടുന്ന താരമാണ്.അതേസമയം 2022ല്‍ രവീന്ദ്ര ജഡേജയെ ക്യാപ്റ്റന്‍സി ഏല്‍പിച്ചപ്പോള്‍ പുതിയ തുടക്കത്തിനായി സിഎസ്ജെ സജ്ജമായിരുന്നില്ല എന്ന് ഫ്‌ലെമിങ് തുറന്നു സമ്മതിച്ചു. അന്ന് ജഡേജയുടെ നായകത്വത്തില്‍ ടീം തുടര്‍ തോല്‍വികള്‍ നേരിട്ടപ്പോള്‍ ധോണിയെ വീണ്ടും ക്യാപ്റ്റനാക്കിയാണ് സിഎസ്‌കെ തടിതപ്പിയത്.
ധോണി ആ വാര്‍ത്ത പറഞ്ഞതും സിഎസ്‌കെ ക്യാംപ് വൈകാരികമായി. എല്ലാവരും കണ്ണീരിലായി. ഡ്രസിംഗ് റൂമിലെ ഒരാളും കരയാതിരുന്നില്ല. കഴിഞ്ഞവട്ടം ധോണി (2022ല്‍) ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ അതിനെ അഭിമുഖീകരിക്കാന്‍ ഞങ്ങള്‍ വേണ്ടത്ര ഒരുങ്ങിയിരുന്നില്ല. എന്നാല്‍ എല്ലാവരും ഇത്തവണ പുതിയ തീരുമാനം ഉള്‍ക്കൊണ്ടു. എല്ലാവരും റുതുരാജ് ഗെയ്ക്വാദിനെ പ്രശംസിച്ചു. ഏറെ സംസാരിക്കുന്ന ആളല്ല റുതു. എന്നാല്‍ ടീമിനെ കൃത്യമായ പാതയില്‍ നയിക്കാനുള്ള എല്ലാ കഴിയും അദേഹത്തിനുണ്ട് എന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ് വ്യക്തമാക്കി.