ഇന്ത്യന്‍ ക്രിക്കറ്റിന്റെ സൂപ്പര്‍താരം എംഎസ് ധോണിയുടെ ജീവിതകഥ പറയുന്ന സിനിമ റിലീസിനൊരുങ്ങുകയാണ്.
എംഎസ് ധോണി; ദ് അണ്‍ ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് ധോണിയിപ്പോള്‍.
സുശാന്ത് സിങ് രജ്പുത് ആണ് ധോണി ആയി വേഷമിടുന്നത്.
മറ്റുതിരക്കുകളൊക്കെ മാറ്റിവച്ച് സിനിമയുടെ പ്രമോഷന് വേണ്ടി ധോണിയും അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ട്. തമിഴ്‌നാട്ടിലെ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ധോണിയും സുശാന്തും ചെന്നൈയില്‍ എത്തിയിരുന്നു.
ജീവിതത്തിലെ അപൂര്‍വ നിമിഷത്തേക്കുറിച്ച് വാചാലനായും സൂപ്പര്‍ സ്റ്റാര്‍ രജനിയുടെ ഡയലോഗുകള്‍ പറഞ്ഞും ധോണി ആരാധകരെ കയ്യിലെടുത്തു. ‘എന്‍ വഴി തനി വഴി’ എന്ന പ്രശസ്തമായ ഡയലോഗ് ആണ് ധോണി അനുകരിച്ചത്.
മാധ്യമപ്രവര്‍ത്തകരെയും ആരാധകരെയും കണ്ടതിന് ശേഷം ധോണി നേരെ പോയത് സാക്ഷാല്‍ രജനീകാന്തിന്റെ വസതിയിലേക്കാണ്. രജനിയെ കാണാന്‍ കഴിഞ്ഞതിലെ സന്തോഷം ഫെയ്‌സ്ബുക്കിലൂടെ ധോണി അറിയിച്ചു.
ധോണിയോടൊപ്പം സുശാന്തും സൂപ്പര്‍ സ്റ്റാറിനെ കാണാന്‍ എത്തിയിരുന്നു. തന്റെ ജീവിതത്തിലെ അസുലഭ നിമിഷം എന്നാണ് കൂടിക്കാഴ്ചയെ സുശാന്ത് വിശേഷിപ്പിച്ചത്.
ഇരുവരോടും സിനിമയുടെ വിശേഷങ്ങളും സൂപ്പര്‍സ്റ്റാര്‍ ചോദിച്ച് അറിയുകയുണ്ടായി.