തിരുവനന്തപുരംം: ഇന്ത്യയിലെ മികച്ച ക്യാപ്റ്റനായ എം എസ് ധോണിയെ വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ നിന്നും ഒഴിവാക്കിയതല്ലെന്ന് നായകന്‍ വിരാട് കൊഹ്‌ലി. ധോണിയെ ടീമില്‍ നിന്നും പുറത്താക്കിയതല്ലെന്നും ഋഷഭ് പന്തിന് അവസരം നല്‍കാന്‍ ധോണി തന്നെ മാറിനിന്നതുമാണെന്നാണ് കൊഹ്‌ലിയുടെ വിശദീകരണം.
സെലക്ടര്‍മാര്‍ ധോണിയെ ബന്ധപ്പെട്ടിരുന്നതായും കൊഹ്‌ലി പറയുന്നുണ്ട്. ധോണി ഇപ്പോഴും ടീമിന്റെ അവിഭാജ്യ ഘടകമാണ്. അതില്‍ മാറ്റമില്ലെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി. ധോണിയെ കൂടാതെ മറ്റൊരു വിക്കറ്റ് കീപ്പറെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ടീം സെലക്ഷനെന്നാണ് സെലക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നത്.
2019ലെ ഏകദിന ലോകകപ്പില്‍ ധോണി കളിക്കുമെന്നു തന്നെയാണ് സെലക്ടര്‍മാര്‍ നല്‍കുന്ന സൂചന. ഇപ്പോഴത്തെ ഫോമില്ലായ്മ താരത്തിന് പരിഹരിക്കാന്‍ കഴിയുമെന്നും അവര്‍ കണക്കുകൂട്ടുന്നു.