എങ്ങനെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായക സ്ഥാനത്തെത്തിയത് ; വെളിപ്പെടുത്തി ധോണി

വീരേന്ദര്‍ സേവാഗും ഹര്‍ഭജനും യുവരാജും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ ടീമിലുള്ളപ്പോള്‍ തന്നെ താന്‍ ടീമിലെത്തിയെന്ന് വെളിപ്പെടുത്തി ക്യാപ്റ്റന്‍ കൂള്‍ ധോണി.

അന്ന് ഇന്ത്യന്‍ ടീം നായകനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകളില്‍ താന്‍ ഭാഗമായിരുന്നില്ലെന്നും, ഒരു പക്ഷെ കളിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടായിരിക്കാം അവരെ അതിനു പ്രേരിപ്പിച്ചതെന്നും ധോണി പറഞ്ഞു.

കളിയെക്കുറിച്ച് മനസിലാക്കുക എന്നത് വളരെ പ്രധാനമാണ്. സീനിയര്‍ താരങ്ങള്‍ എന്നോട് കളിയെക്കുറിച്ച് അഭിപ്രായം ചോദിക്കുമ്പോള്‍ മനസിലുള്ള ആശയങ്ങള്‍ പങ്കുവച്ചിരുന്നു. ഇതുവഴി ടീമിലെ മറ്റു സഹതാരങ്ങളുമായി നല്ലൊരു ബന്ധമുണ്ടാക്കാനും സാധിച്ചു ധോണി പറയുന്നു.

ധോണി ഇന്ത്യന്‍ ക്രിക്കറ്റിന് നേടിക്കൊടുത്തത് മികച്ച നേട്ടങ്ങള്‍ തന്നെയായിരുന്നു.

2007ലെ ഏകദിന ലോകകപ്പില്‍ ഒന്നാം റൗണ്ടില്‍ തന്നെ ഇന്ത്യ കനത്ത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് സെലക്ടര്‍മാര്‍ പരീക്ഷണമെന്ന നിലയില്‍ ധോണിയെ നായക സ്ഥാനത്തേയ്ക്ക് കൊണ്ട് വന്നത്.

Top