തടസ്സങ്ങള്‍ വഴിമാറി; അവസാനം ആ നേട്ടം ധോണി സ്വന്തമാക്കി

ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നിയില്‍ നടന്ന് കൊണ്ടിരിക്കുന്ന ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കി ധോണി. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി 10000 റണ്‍സ് തികച്ചാണ് ധോണി നേട്ടം സ്വന്തമാക്കിയത്. സിഡ്‌നിയില്‍ നടന്ന് കൊണ്ടിരിക്കുന്ന ആദ്യ ഏകദിനത്തില്‍ തന്റെ ആദ്യ റണ്‍ നേടിയപ്പോളായിരുന്നു ധോണി ഈ ചരിത്ര നേട്ടത്തിലെത്തിയത്.

തന്റെ 333ാം ഏകദിനത്തിലെ 282ാം ഇന്നിംഗ്‌സിലാണ് ധോണി ഈ നാഴികക്കല്ലിലെത്തിയത്. കഴിഞ്ഞ വര്‍ഷം ധോണി ഈ നേട്ടത്തിലെത്തേണ്ടിയിരുന്നതാണെങ്കിലും നിര്‍ഭാഗ്യം പലപ്പോളും തടസമാവുകയായിരുന്നു.

അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി 10000 റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ താരം കൂടിയാണ് ധോണി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിരാട് െേകാഹ്ലി എന്നിവരാണ് ധോണിക്ക് മുന്നേ ഈ നേട്ടത്തിലെത്തിയിട്ടുള്ളത്.

Top