മുംബൈ : അന്ധേരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍, മഹേന്ദ്രസിങ് ധോണിയുടെ ബൂട്ടുകള്‍ പായിച്ച ഒരു ഫ്രീകിക്ക് ഗോള്‍വല കീഴടക്കിയപ്പോള്‍ കാണികള്‍ ആര്‍പ്പു വിളിച്ചു, ബെന്‍ഡ് ഇറ്റ് ലൈക്ക് ധോണി!
ഇംഗ്ലണ്ട് മുന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാമിന്റെ പ്രശസ്തമായ ‘ബെന്‍ഡ് ഇറ്റ്’ ഫ്രീകിക്കിന്റെ അതേ മാതൃകയിലായിരുന്നു ധോണിയുടെ ഫ്രീകിക്ക് ഗോള്‍.
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി നയിച്ച ഓള്‍ ഹേര്‍ട്‌സ് ടീമും അഭിഷേക് ബച്ചന്‍ നയിച്ച ഓള്‍ സ്റ്റാര്‍സ് ടീമും തമ്മിലുള്ള സൗഹൃദക്കളിയിലായിരുന്നു ധോണിയുടെ ഈ സൂപ്പര്‍ ഗോള്‍.
മല്‍സരം കോഹ്ലിയുടെ ടീം 7-3നു തൂത്തുവാരി. രണ്ടാമതൊരു ഗോള്‍ കൂടി നേടിയ ധോണിയാണു മാന്‍ ഓഫ് ദ് മാച്ച്.
നായകന്‍ കോഹ്ലിയും ഒരു ഗോള്‍ നേടി.
മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പി. ആര്‍. ശ്രീജേഷ്, ടെന്നിസ് താരം രോഹന്‍ ബൊപ്പണ്ണ തുടങ്ങിയവരും കോഹ്ലിയ്‌ക്കൊപ്പം ബൂട്ടണിഞ്ഞിരുന്നു.