റാഞ്ചി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച നായകന്‍ എം എസ് ധോണിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഏഴാം നമ്പര്‍ ജഴ്സി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേഷ് കാര്‍ത്തിക്. ബിസിസിഐയോടാണ് ദിനേഷ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ട്വിറ്ററില്‍ ധോണിയുടെ അവസാന മത്സരത്തിന് ശേഷം ഒരുമിച്ചെടുത്ത ചിത്രം പങ്കുവെച്ചാണ് കാര്‍ത്തിക് ഇക്കാര്യം ആവശ്യപ്പെട്ടത്.
‘ലോകകപ്പ് സെമിയ്ക്ക് ശേഷം ധോണിയുമായെടുത്ത അവസാന ചിത്രമാണിത്. ഈ യാത്രയില്‍ മനോഹരമായ നിരവധി ഓര്‍മകളുണ്ട്. ബിസിസിഐ ഏഴാം നമ്പര്‍ ജഴ്സി നിലനിര്‍ത്തുമെന്നാണ് എന്റെ വിശ്വാസം. രണ്ടാം ഇന്നിങ്സിന് എല്ലാ വിധ ആശംസകളും. അവിടെയും നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി സര്‍പ്രൈസുകള്‍ കരുതിവെക്കുമെന്ന് എനിക്കുറപ്പുണ്ട്’-ദിനേഷ് കാര്‍ത്തിക് കുറിച്ചു.