ഈ തവണത്തെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ബാറ്റിങ് പൊസിഷന്‍ വ്യക്തമാക്കി ടീം പരിശീലകന്‍. ധോണി ബാറ്റ് ചെയ്യുക നാലാം സ്ഥാനത്തായിരിക്കുമെന്നാണ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് അറിയിച്ചിരിക്കുന്നത്.
‘ധോണി കഴിഞ്ഞ വര്‍ഷം അതിമനോഹരമായി നാലാം നമ്പറില്‍ ബാറ്റ് ചെയ്തു. ആ നമ്പറില്‍ ധോണി ഫ്ലെക്സിബിളാണ്. അത് കൊണ്ട് തന്നെ ഇത്തവണയും അക്കാര്യത്തില്‍ മാറ്റമുണ്ടാകില്ല. കഴിഞ്ഞ കുറച്ച് നാളുകളായി തകര്‍പ്പന്‍ ഫോമിലാണ് ധോണി. കേദാര്‍ ജാദവും മികച്ച ഫോമിലാണ് ഇപ്പോള്‍. അത് കൊണ്ട് തന്നെ ടീമിന്റെ ബാറ്റിംഗ് ഓര്‍ഡറെക്കുറിച്ച് ചിന്തിക്കുമ്പോള്‍ താന്‍ വളരെയധികം സന്തോഷവാനാണെന്നും ഫ്ലെമിങ് പറയുന്നു.
അതേ സമയം തങ്ങളുടെ പ്രിയ താരം ഇത്തവണ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുമെന്നത് ധോണി ആരാധകര്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്. കഴിഞ്ഞ സീസണിലെ മിന്നും ഫോം ഇക്കുറിയും ആവര്‍ത്തിക്കാന്‍ താരത്തിന് കഴിയുമെന്നും, ടീമിനെ ഒരിക്കല്‍ക്കൂടി ഐപിഎല്‍ കിരീടത്തിലേക്ക് അദ്ദേഹം നയിക്കുമെന്നുമാണ് ഇപ്പോള്‍ ആരാധകരുടെ പ്രതീക്ഷ.