ധോണി വിരമിച്ചാല്‍ അദ്ദേഹത്തിന് പകരക്കാരനാവാന്‍ കഴിവുള്ള താരങ്ങള്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.
ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ഋഷഭ് പന്ത്, മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷന്‍ എന്നീ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരെയാണ് ധോണിയുടെ പിന്‍ഗാമികളായി ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നത്.
യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ട് വരുകയെന്നത് അനിവാര്യമായ കാര്യമാണെന്ന് പറയുന്ന ഗംഭീര്‍, ആവശ്യത്തിന് മത്സര പരിചയം ഈ താരങ്ങള്‍ക്ക് നല്‍കണമെന്നും ഇതിലെ പ്രകടനങ്ങളില്‍ നിന്ന് ആര് അടുത്ത ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റ് കാക്കുമെന്നത് കണ്ടെത്താനാകുമെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചകള്‍ നടക്കുന്നത് ധോണിയുടെ വിരമിക്കലിനെക്കുറിച്ചാണ്. ലോകകപ്പിന് പിന്നാലെ ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അങ്ങനെയൊന്ന് സംഭവിച്ചില്ല. തന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുമ്പോഴും ഇക്കാര്യത്തില്‍ യാതൊരു അഭിപ്രായവും പറയാന്‍ ധോണി തയ്യാറായതുമില്ല. അതിനിടെയാണ് പ്രതികരണവുമായി ഗംഭീര്‍ രംഗത്തെത്തിയത്.