തെലുങ്ക് ചിത്രത്തിന്റെ റീമേക്കില്‍ നായകനായി വിക്രമിന്റെ മകന്‍ ധ്രുവ്

varma

ഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്ക് വര്‍മയില്‍ നായകനായി വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം ടോളിവുഡിലേക്ക് എത്തുന്നു. ബംഗാള്‍ മോഡലായ മേഘയാണ് ചിത്രത്തിലെ നായിക.

പ്രശസ്ത തമിഴ് സംവിധായകന്‍ ബാല ഒരുക്കുന്ന വര്‍മയില്‍ സംഭാഷണം എഴുതുന്നത് ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ രാജു മുരുകനാണ്. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് ആണ് നിര്‍മാണം.

തെലുങ്ക് താരം വിജയ് ദേവേരയാണ് അര്‍ജ്ജുന്‍ റെഡ്ഡിയില്‍ നായകനായി അഭിനയിച്ചത്. ഒരു മെഡിക്കല്‍ സര്‍ജന്റെ കഥ പറഞ്ഞ അര്‍ജ്ജുന്‍ റെഡ്ഡി തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

Top