വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് വര്‍മ. തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പായ വര്‍മ, സംവിധാനം ചെയ്തിരുന്നത് ബാലയായിരുന്നു. എന്നാല്‍ സംവിധായകനും നിര്‍മാതാക്കളായ ഇ4 എന്റര്‍ടെയിന്‍മെന്റ്‌സും തമ്മില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിക്കിടെയുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ബാല ചിത്രത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.
തുടര്‍ന്ന് അര്‍ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനായിരുന്നു ഗണേശായ ആദിത്യ വര്‍മ എന്ന പേരില്‍ ചിത്രം സംവിധാനം ചെയ്യുമെന്നാണ് പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ ചിത്രം ഉപേക്ഷിച്ചു എന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് മുകേഷ് മേത്ത.
ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ വിഷമമുണ്ട്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം പോര്‍ച്ചുഗലില്‍ പോകാനിരിക്കുകയാണ്. 2019 ല്‍ തന്നെ ചിത്രം പുറത്തിറങ്ങും എന്നും മേത്ത പറഞ്ഞു.
ബനിത സന്ധുവാണ് ചിത്രത്തിലെ നായിക. അര്‍ജുന്‍ റെഡ്ഢിയുടെ സംഗീത സംവിധായകന്‍ രഥന്‍ തന്നെയാണ് ആദിത്യ വര്‍മ്മയിലെ ഗാനങ്ങള്‍ക്കും സംഗീതം നല്‍കുന്നത്.