അച്ഛന്റെയും ചേട്ടന്റെയും വഴിയേയാണ് ധ്യാന്‍ ശ്രീനിവാസനും. ധ്യാനും മലയാള സിനിമയുടെ സംവിധാന രംഗത്തേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. ഓണചിത്രമായി എത്തുന്ന ധ്യാനിന്റെ ‘ലവ് ആക്ഷന്‍ ഡ്രാമ’യില്‍ നയന്‍താരയും നിവിന്‍ പോളിയുമാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ കഥയുമായി നയന്‍താരയെ സമീപിച്ചതിനെക്കുറിച്ച് വിവരിക്കുകയാണ് ധ്യാന്‍.
‘ബിഗ്ബജറ്റ് ചിത്രങ്ങളില്‍ ലേഡീ സൂപ്പര്‍ സ്റ്റാറായി തിളങ്ങുമ്പോഴാണ് ഈ കഥയുമായി ഞാന്‍ ചെല്ലുന്നത്. ഏട്ടന്‍ വഴിയാണ് നയന്‍താരയിലേക്ക് എത്തിയത്. ഫോണ്‍ വിളിച്ചപ്പോള്‍ അടുത്ത ദിവസം തന്നെ കഥ പറയാനായി ചെന്നൈയിലേക്ക് ചെല്ലാന്‍ പറഞ്ഞു. വൈകുന്നേരം നാല് മണിക്ക് ഓഫീസിലെത്താനാണ് പറഞ്ഞത്. പതിവ് പോലെ ഞാന്‍ വൈകി. അവിടെ എത്തുമ്പോള്‍ അഞ്ച് മണി കഴിഞ്ഞിരുന്നു. ചുറ്റും ഇരിക്കുന്നവര്‍ അപ്പോയിന്റ്‌മെന്റ് ടൈമിനും ഓരോ മണിക്കൂര്‍ മുന്‍പേ കാത്തിരിപ്പ് തുടങ്ങിയിട്ടുണ്ട്.
അച്ഛനെ ഓര്‍ത്താകാം എന്നെ പുറത്താക്കിയില്ല. കഥ കേട്ട് കഴിഞ്ഞു കൈ തന്നു. അതോടെ ‘ശരി ബൈ ഇതെനിക്ക് പറ്റില്ലെന്ന്’ പറയാന്‍ തുടങ്ങുമെന്നാണ് കരുതിയത്. പക്ഷെ ‘നമുക്ക് ചെയ്യാം’ എന്നാണ് പറഞ്ഞത്. അത്രയും ഞാന്‍ പ്രതീക്ഷിച്ചതല്ല. പിന്നീട് മറുപടി പറയമെന്നോ, തിരുത്തലുകള്‍ തിരുത്തി വീണ്ടും വരാനോ പറയുമെന്നാണ് ഞാന്‍ കരുതിയതെന്നും താരം പറഞ്ഞു.