ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലവ് ആക്ഷന്‍ ഡ്രാമ’ തുടങ്ങി

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലവ് ആക്ഷന്‍ ഡ്രാമാ’. ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയില്‍ വെച്ചു നടന്നു. ഒരു സിനിമ കുടുംബത്തില്‍ നിന്ന് ഇന്‍ഡസ്ട്രിയുടെ ഭാഗമായ താരം നടനായും, തിരക്കഥകൃത്തായും കഴിവ് തെളിയിച്ചുകഴിഞ്ഞതാണ് ധ്യാന്‍. ഇപ്പോള്‍ സ്വന്തം ചേട്ടന്‍ കൂടിയായ വിനീത് ശ്രീനിവാസന്റെ പാതയിലൂടെ തന്നെ സഞ്ചരിക്കാണ് ധ്യാനും ഒരുങ്ങുന്നത്.

നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. തമിഴകത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ നായികയായിയെത്തുന്നത്. ദിനേശന്‍ എന്ന കഥാപാത്രമായി നിവിന്‍ പോളിയും ശോഭ എന്ന കഥാപാത്രമായാണ് നയന്‍താര വേഷമിടുന്നത്. പാലക്കാടില്‍ നിന്നുള്ള ഒരു ബ്രാഹ്മിന്‍ യുവതിയായാണ് നയന്‍താര വേഷമിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹാസ്യം, പ്രേമം, ആക്ഷന്‍ തുടങ്ങിയവക്ക് തുല്യ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഈ ചിത്രത്തിലൂടെ അജു വര്‍ഗീസ് നിര്‍മാണ രംഗത്തേക്ക് ആദ്യ ചുവടു വയ്ക്കുന്നുവെന്ന പ്രതേകത കൂടിയുണ്ട്

ആദ്യ ഷെഡ്യൂള്‍ കൊച്ചിയിലാണ് ചിത്രീകരിക്കുന്നത്. ചെന്നൈയായിരിക്കും ചിത്രത്തിന്റ പ്രധാന ലൊക്കേഷന്‍. ബാംഗ്ലൂരില്‍ ഒരു ഷെഡ്യൂള്‍ ഉണ്ടാവുമെന്നും സൂചനയുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ്. അജു വര്‍ഗീസ്, ശ്രീനിവാസന്‍, ഉര്‍വശി, ജൂഡ് ആന്റണി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പുന്നുണ്ട്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. വിനീത് ശ്രീനിവാസനാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ഈ വര്‍ഷം ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Top