ധ്യാന്‍ ശ്രീനിവാസന് ചിത്രം ചീനാട്രോഫി ഡിസംബര്‍ 8ന് തിയേറ്ററുകളിലേക്ക്. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനില്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് മോഹന്‍, ആഷ്ലിന് മേരി ജോയ്, ലിജോ ഉലഹന്നാന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ഫെയിം കെന്റി സിര്‍ദോ, ഷെഫ് സുരേഷ് പിള്ള എന്നിവരെക്കൂടാതെ ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന് കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചീന ട്രോഫിയുടെ ഛായാഗ്രാഹകന്‍ സന്തോഷ് അണിമയും എഡിറ്റര്‍ രഞ്ജന്‍ എബ്രഹാമുമാണ്. പ്രോജക്ട് ഡിസൈന്‍: ബാദുഷ എന്‍ എം, സംഗീതം: സൂരജ് സന്തോഷ്, വര്‍ക്കി, പശ്ചാത്തലസംഗീതം: വര്‍ക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉമേഷ് എസ് നായര്‍, കല: അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈന്‍: അരുണ്‍ രാമവര്‍മ്മ, മേക്കപ്പ്: അമല്‍, സജിത്ത് വിതുര, കോസ്റ്റ്യൂംസ്: ശരണ്യ, ഡിഐ: പൊയറ്റിക് പ്രിസം ആന്‍ഡ് പിക്സല്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍, ഫൈനല്‍ മിക്സ്: നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്സ് എന്‍ജിനീയര്‍: ടി ഉദയകുമാര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: സനൂപ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍.