അമ്മ ഒരു ഹിന്ദുവാണ്, അച്ഛന്‍ ക്രിസ്ത്യാനിയാണ് ദത്തെടുത്തത് മുസ്ലീം: ദിയ മിര്‍സ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്ത് മുഴുവനായും പടരുന്ന കാഴ്ചയാണ് കാണുന്നത്. ഇതിൽ സിനിമ മേഖലകളിൽ നിന്നുള്ള പല താരങ്ങളും സോഷ്യൽ മീഡിയ വഴി തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ചർച്ചയായിരിക്കുന്നത് ബോളിവുഡ് നടി ദിയ മിര്‍സയുടെ ട്വീറ്റാണ്.

‘എന്റെ അമ്മ ഒരു ഹിന്ദുവാണ്, ജൈവശാസ്ത്രപരമായി അച്ഛന്‍ ഒരു ക്രിസ്ത്യാനിയാണ്. എന്നെ ദത്തെടുത്തത് ഒരു മുസ്ലീമാണ്…’ എന്ന് ദിയ ട്വിറ്ററിൽ പങ്കുവച്ച പോസ്റ്റാണിപ്പോൾ വൈറലാകുന്നത്. വണ്‍ ഇന്ത്യ എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ് പങ്കുവച്ചത്.

‘എന്റെ അമ്മ ഒരു ഹിന്ദുവാണ്, ജൈവശാസ്ത്രപരമായി അച്ഛന്‍ ഒരു ക്രിസ്ത്യാനിയാണ്. എന്നെ ദത്തെടുത്തത് ഒരു മുസ്ലീമാണ്. എന്റെ ഔദ്യോഗിക രേഖകളില്‍ എല്ലാം മതത്തിന്റെ കോളം ഒഴിച്ചിട്ടിരിക്കുകയാണ്. ഞാന്‍ ഒരു ഇന്ത്യക്കാരിയാണോയെന്ന് മതമാണോ തീരുമാനിക്കുക?, ഇത് ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല ‘ – ദിയ മിര്‍സ.

Top