അത്ലറ്റികോ മാഡ്രിഡ് താരം ഡിയഗോ കോസ്റ്റക്ക് വിലക്ക്. ബാഴ്‌സലോണക് എതിരായ മത്സരത്തിന് ഇടെ റഫറിയോടെ അപമര്യാദയായി പെരുമാറിയതാണ് വിലക്ക് നല്‍കാന്‍ കാരണം. 8 ലാ ലീഗ മത്സരങ്ങളില്‍ നിന്നാണ് താരത്തെ സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ വിലക്കിയിരിക്കുന്നത്. ഇതോടെ ഈ സീസണില്‍ താരത്തിന് ലീഗില്‍ കളിക്കാനാവില്ല എന്നുറപ്പായി.
ബാഴ്‌സയ്‌ക്കെതിരെ ചുവപ്പ് കാര്‍ഡ് കണ്ടെങ്കിലും ശിക്ഷ അതില്‍ ഒതുങ്ങില്ല എന്ന് ഉറപ്പായിരുന്നു. റഫറിയെ അതിക്ഷേപിച്ചതിന് 4 മത്സരങ്ങളില്‍ വിലക്ക്, റഫറിയുടെ കൈ പിടിച്ചതിന് മറ്റൊരു 4 മത്സരങ്ങളില്‍ വിലക്ക് എന്നതാണ് ഇന്ന് പ്രഖ്യാപിച്ച ശിക്ഷ. ഈ ലാ ലീഗ സീസണില്‍ കേവലം 7 മത്സരങ്ങള്‍ മാത്രമാണ് അത്‌ലറ്റികോക്ക് ബാക്കിയുള്ളത്.