ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2.25 കോടി രൂപ വിലവരുന്ന വജ്രങ്ങളുമായി മലേഷ്യന്‍ പൗരന്‍ അറസ്റ്റില്‍. സമല്‍ ഖാന്‍ ബിന്‍ നാഗൂര്‍ മിര എന്നയാളാണ് പിടിയിലായത്.
എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഐയു) ആണ് ഇയാളെ പിടികൂടിയത്. മലേഷ്യയില്‍നിന്ന് വജ്രങ്ങള്‍ കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വിമാനത്താവളത്തില്‍നിന്നും തിടുക്കപ്പെട്ട് പുറത്തുകടക്കാന്‍ ശ്രമിച്ച ഇയാളെ സംശയത്തിന്റെ പേരില്‍ തടഞ്ഞുനിറുത്തി ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോളാണ് വജ്രങ്ങള്‍ കണ്ടെത്തിയത്.