വജ്രവ്യാപാരികള്‍ നീരവ് മോദിയുമായുള്ള കച്ചവടബന്ധം അവസാനിപ്പിച്ചു

neerav modi

സുറത്ത്: പിഎന്‍ബി ബാങ്ക് തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട നീരവ് മോദിയും മെഹുല്‍ ചോക്‌സിയും കുടിശ്ശിക നല്‍കാന്‍ വൈകുന്നതിനെ തുടര്‍ന്ന് ഇന്ത്യയിലെ വജ്രവ്യാപാരികള്‍ ഇവരുമായുള്ള കച്ചവട ബന്ധം അവസാനിപ്പിച്ചു.

ഗുജറാത്തിലെ സൂറത്തിലാണ് ലോക വജ്ര വ്യാപാരത്തിന്റെ 80 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെയുള്ള എട്ട് വജ്ര വ്യാപാരികളാണ് മോദിയും ചോക്‌സിയുമായുള്ള കച്ചവടം അവസാനിപ്പിച്ചിരിക്കുന്നത്.

രണ്ടുമാസത്തെ സാവകാശത്തിന് നീരവും ചോക്‌സിയും ചരക്കെടുത്താല്‍ പണം ലഭിക്കാന്‍ ചുരുങ്ങിയത് മൂന്നു മാസമെങ്കിലും പിടിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. നിരവധി തവണ ആവശ്യപ്പെട്ടാല്‍ മാത്രമേ പണം ലഭിക്കാറുള്ളു. കഴിഞ്ഞ തവണത്തെ പണത്തിനായി ഇരുവരുടെയും പ്രതിനിധികളെ സമീപിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇരുവരും ജനുവരിയില്‍ തന്നെ നാടുവിട്ടതയാണ് കരുതുന്നത്. ഇവര്‍ എവിടെയാണ് ഇപ്പോഴുള്ളതെന്നതിനെ കുറിച്ച് അറിയില്ലെന്നും വ്യാപാരികള്‍ പറയുന്നു.

പോളിഷ് ചെയ്ത വജ്രങ്ങള്‍ വില്പന നടത്തിയാല്‍ മെഹുല്‍ ചോക്‌സി പണം നല്‍കണമെങ്കില്‍ ആറ് മാസങ്ങള്‍ കാത്തിരിക്കണം. പലപ്പോഴായി പണം നല്‍കുന്നതിന് മടികാണിക്കാറുണ്ടെന്നും വജ്രവ്യാപാരികള്‍ അറിയിച്ചു.

ജൈന പട്ടേല്‍ വിഭാഗക്കാരാണ് വജ്രം മുറിക്കുന്നതിനും പോളിഷ് ചെയ്യുന്നതിലും ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഭൂരിഭാഗവും. 50 വര്‍ഷത്തോളമായി വജ്രവ്യാപാരത്തിലേര്‍പ്പെട്ട വ്യവസായികള്‍ നീരവ് മോദിയും മെഹുല്‍ ചോക്‌സിയുമായുള്ള കച്ചവട ബന്ധം അവസാനിപ്പിച്ചുവെന്ന് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

Top