Did not any complaint against V.M Sudheeran

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരായി താന്‍ ഹൈക്കമാന്റില്‍ പരാതി പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

സുധീരനെതിരെ താന്‍ പരാതി പറഞ്ഞുവെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തികച്ചും അസത്യവും അടിസ്ഥാന രഹിതവുമാണെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്കിലാണ് അദ്ദേഹം തന്റെ നിരപരാധിത്വം വ്യക്തമാക്കിയിരിക്കുന്നത്.

(ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ)

കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ ഞാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ അടുത്ത് പരാതി പറഞ്ഞുവെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തികച്ചും അസത്യവും അടിസ്ഥാന രഹിതവുമാണ്.

ഡല്‍ഹിയില്‍ വരുമ്പോള്‍ ആദരണീയായ കോണ്‍ഗ്രസ് പ്രസിഡന്റിനെ സന്ദര്‍ശിക്കുകയും, കേരളത്തിലെ സ്ഥിതിഗതികള്‍ ധരിപ്പിക്കുകയും ചെയ്യാറുണ്ട്. അതിനെ ഇത്തരത്തില്‍ വളച്ചൊടിച്ച് ദുര്‍വ്യാഖ്യാനം ചെയ്തത് ഒട്ടും ശരിയായില്ല.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ചെറിയ തിരിച്ചടിയുണ്ടായെന്നത് ശരിയാണ്. എന്നാല്‍ ആ തിരിച്ചടിയെ കോണ്‍ഗ്രസ് ഒറ്റെക്കെട്ടായി നിന്ന് അതിജീവിക്കും. ഇത് പരാതി പറയാനുള്ള സമയമല്ല. അടുത്ത ദിവസങ്ങളില്‍ ഞാനും കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും പതിനാല് ജില്ലകളിലെ കോണ്‍ഗ്രസ് നേതാക്കളുമായി ആശയ വിനിമയം നടത്തി ഈ തിരച്ചടിയെ നേരിടേണ്ട തന്ത്രങ്ങള്‍ കൂട്ടായി ആവിഷ്‌കരിക്കും.

Top