പേഴ്‌സണല്‍ സ്റ്റാഫിനെയോ ഭാര്യയെയോ അപമാനിച്ചിട്ടില്ല; ജി സുധാകരന്‍

sudhakaran

ആലപ്പുഴ: തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഭാര്യയെയും അപമാനിച്ചെന്ന ആരോപണത്തിന് മറുപടിയുമായി മന്ത്രി ജി. സുധാകരന്‍ രംഗത്ത്. പേഴ്‌സണല്‍ സ്റ്റാഫിനെയോ ഭാര്യയെയോ അപമാനിച്ചിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു.

വസ്തുതാ വിരുദ്ധമായ ആരോപണമാണിത്. തനിക്കെതിരെ പല പാര്‍ട്ടികളില്‍പ്പെട്ട സംഘം പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ജി സുധാകരന് എതിരായ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ നല്‍കിയ പരാതി പിന്‍വലിച്ചെന്ന് പൊലീസ് പറഞ്ഞു. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നില്ലന്ന് പരാതിക്കാരി പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. എന്നാല്‍, പരാതി പിന്‍വലിക്കില്ലെന്ന് മുന്‍ പരാതിക്കാരി പറഞ്ഞു. പല ഭാഗത്തു നിന്നും സമ്മര്‍ദ്ദം ഉണ്ടായെങ്കിലും പരാതി പിന്‍വലിക്കാന്‍ ഒരുക്കമല്ല. പിന്‍വലിച്ചു എന്ന് പോലീസ് പറയുന്നത് ശരിയല്ല എന്നും അവര്‍ പ്രതികരിച്ചു.

 

 

Top