തിരുവനന്തപുരം: മാനദണ്ഡം പാലിക്കാതെയാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്ന് മുന്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ പി അനില്‍ കുമാര്‍. വി ഡി സതീശന്‍ കാണിച്ച അച്ചടക്ക രാഹിത്യം താന്‍ കാണിച്ചിട്ടില്ല. വി ഡി സതീശനും കെ സുധാകരനും വിമര്‍ശിച്ച അത്രയും താന്‍ പറഞ്ഞിട്ടില്ല. അച്ചടക്ക നടപടിക്ക് പിന്നിലെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. നൂറു കണക്കിന് ബ്ലോക്ക് പ്രസിഡന്ററുമാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പിന്തുണയുണ്ടെന്നും അനില്‍ കുമാര്‍ പ്രതികരിച്ചു.
പട്ടിക പുന:പരിശോധിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നും അനില്‍കുമാര്‍ പറഞ്ഞു. പുതിയ പട്ടിക കോണ്‍ഗ്രസിന്റെ വാട്ടര്‍ ലൂ ആണ്. പുതിയ നേതൃത്വത്തിനായി ഗ്രൂപ്പ് പരിഗണിക്കില്ല എന്നാണ് സതീശനും സുധാകരനും പറഞ്ഞത്. എന്നാല്‍, പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാന്‍ പറ്റുമോ. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാര്‍ത്ഥതയോ ഇല്ല. ഡി.സി.സി. പ്രസിഡന്റുമാരെ വെക്കുമ്പോ ഒരു മാനദണ്ഡം വേണ്ടേ. ഇത് ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ്’, അനില്‍ കുമാര്‍ പറഞ്ഞു.