മമത സമ്മാനം നല്‍കിയെന്ന വെളിപ്പെടുത്തല്‍; മോദിക്ക് മറുപടിയുമായ തൃണമൂല്‍

mamatha

ന്യൂഡല്‍ഹി: നടന്‍ അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തനിക്ക് പതിവായി സമ്മാനങ്ങള്‍ അയച്ച് തരാറുണ്ടെന്ന് പറഞ്ഞ മോദിക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. നേതാക്കളെ സന്ദര്‍ശിക്കുമ്പോള്‍ ദീദി പതിവായി ചെയ്യാറുള്ളതാണ് സമ്മാനങ്ങള്‍ നല്‍കുകയെന്നും, ഇതില്‍ രാഷ്ട്രീയമൊന്നുമില്ലെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനാണ് മോദി ശ്രമിക്കുന്നതെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.

രാഷ്ട്രീയ ഭിന്നതകള്‍ക്കിടയിലും മമത ബാനര്‍ജി തനിക്ക് മിഠായികളും ബംഗാള്‍ കുര്‍ത്തകളും സമ്മാനിക്കുമായിരുന്നു എന്നാണ് മോദി അഭിമുഖത്തില്‍ പറഞ്ഞത്. ഇത് തൃണമൂല്‍ കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമമാണിതെന്ന് പറഞ്ഞ തൃണമൂല്‍ നേതാക്കള്‍, പാര്‍ട്ടിയുടെ ന്യൂനപക്ഷ വോട്ട് ബാങ്കില്‍ ഇത് വിള്ളല്‍ വീഴ്ത്തിയേക്കുമെന്നും കരുതുന്നുണ്ട്. കേവലമായ സൗഹൃദ ഇടപാടുകളെ രാഷ്ട്രീയവത്കരിക്കുകയാണ് മോദിയെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.

Top