മുംബൈ: ഹോം വര്‍ക്ക് ചെയ്യാത്തതിന് നാലാം ക്ലാസ് വിദ്യാർത്ഥിയെ തല്ലിയ ട്യൂഷൻ ടീച്ചറെ പൊലീസ് അറസ്റ്റ് ചെയ്തു. നവി മുംബൈ നെരുൽ സ്വദേശി ഫ്‌ലോറിൻ ഗോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജാമ്യത്തിൽ വിട്ടു.
തിങ്കളാഴ്ച ട്യൂഷന് പോയ വിദ്യാർത്ഥി ഫ്‌ലോറിൻ ഗോമസ് ചെയ്യാൻ ഏൽപ്പിച്ച ഹോംവർക് പൂർണ്ണമായും ചെയ്തിരുന്നില്ല. ഇതിന്റെ പേരിൽ വിദ്യാർത്ഥിയെ ഫ്‌ലോറിൻ തല്ലി.ട്യൂഷൻ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ കുട്ടി തന്നെ ടീച്ചർ തല്ലിയ കാര്യം മതാപിതാക്കളോട് പറഞ്ഞു.
പെൺകുട്ടിയുടെ ശരീരത്തിൽ അടികൊണ്ട ഒന്നിലധികം പാടുകൾ കണ്ട കുപിതരായ മാതാപിതാക്കൾ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു.
നാലാം ക്ലാസിൽ പഠിക്കുന്ന 15 ഓളം കുട്ടികളെ ഗോമസ് പഠിപ്പിക്കുന്നുണ്ട്. ഇന്നലെയാണ് ഗോമസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജുവനൈൽ ജസ്റ്റിസ് നിയമം 23ാം വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജാമ്യത്തിൽ വിട്ടു.