സംവിധായകന്‍ സിദ്ദിഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. നേരത്തേ പ്രചരിച്ച വാര്‍ത്തകള്‍ ശരിവെച്ചു കൊണ്ട് സിദ്ധിഖ് തന്നെയാണ് തന്റെ പുതിയ സിനിമയിലെ നായകന്‍ ലാല്‍ ആണെന്നും ഷൂട്ടിംങ് നവംബറോടെ ആരംഭിക്കുമെന്നും വ്യക്തമാക്കിയത്.
ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തെ കുറിച്ചുള്ള ആശയം മാത്രമാണ് ഇപ്പോള്‍ തയാറായിട്ടുള്ളതെന്നും തിരക്കഥ രചന ആരംഭിക്കുന്നതേയുള്ളൂവെന്നും സിദ്ധിഖ് പറഞ്ഞു. വിയറ്റ്നാം കോളനി, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്നീ ചിത്രങ്ങള്‍ക്കായാണ് മുന്‍പ് ഇരുവരും ഒന്നിച്ചിട്ടുള്ളത്. ഇന്നസെന്റ്, ജനാര്‍ദനന്‍, കെപിഎസി ലളിത, മുകേഷ് തുടങ്ങിയവര്‍ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.