കുവൈത്തില്‍ ഡീസല്‍ ക്ഷാമം രൂക്ഷം; രാജ്യത്തെ മത്സ്യബന്ധന മേഖല പ്രതിസന്ധിയില്‍

കുവൈത്ത് സിറ്റി: ഡീസല്‍ ക്ഷാമം രൂക്ഷമായതോടെ പ്രതിസന്ധിയിലായി രാജ്യത്തെ മത്സ്യബന്ധന മേഖല. പ്രാദേശിക വിപണിയില്‍ തൊഴിലാളികളുടെ ക്ഷാമവും ഡീസല്‍ ലഭ്യതക്കുറവും മേഖലയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കടലില്‍പോകുന്ന ബോട്ടുകള്‍ കുറഞ്ഞതോടെ ഷര്‍ഖ്, ഫഹാഹീല്‍ വിപണികളില്‍ മത്സ്യം ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്.

ഒരുതവണ കടലില്‍ പോകാന്‍ 400 ദിനാറില്‍ കൂടുതലാണ് ചിലവ് വരുന്നത്. എന്നാല്‍ ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവും സബ്സിഡി ഡീസല്‍ ലഭിക്കാത്തതും ഇപ്പോഴത്തെ ചിലവ് ഇരട്ടിയാക്കുന്നു. അതിനിടെ ഒരു കൊട്ട ചെമ്മീനിന്റെ വില 100 ദിനാറായി ഉയര്‍ന്നതായി യൂണിയന്‍ പറഞ്ഞു.

സബ്സിഡി കമ്മിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും മുന്‍ വര്‍ഷങ്ങളിലെ പോലെ മുഴുവന്‍ വിഹിതവും വിതരണം ചെയ്യാനും യൂണിയന്‍ ആവശ്യപ്പെട്ടു. വെറുതേ ഡീസല്‍ പാഴാക്കാനില്ലാത്തതിനാല്‍ ബോട്ടുകളിപ്പോള്‍ ഏറെനേരം കടലില്‍ ചെലവഴിക്കാറില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി വിഷവിഷയത്തില്‍ ഇടപെടണമെന്നും മത്സ്യത്തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു.

Top