ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ ഡീസലിന്റെ മൂല്യവര്‍ധിത നികുതി വെട്ടിക്കുറച്ച് അരവിന്ദ് കെജ്രിവാള്‍. ഇതോടെ ഡീസല്‍ വിലയില്‍ എട്ട് രൂപയുടെ കുറവുണ്ടാകും.
‘ഡീസലിന്റെ വാറ്റ് 30 ശതമാനത്തില്‍ നിന്ന് 16.75 ശതമാനമായി കുറയ്ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ഡല്‍ഹിയിലെ ഡീസലിന്റെ വില 82 രൂപയില്‍ നിന്ന് 73.64 രൂപയായി കുറയും. ലിറ്ററിന് 8.36 രൂപയുടെ കുറവുണ്ടാകും.’ കെജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹിയുടെ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിരവധി നടപടികളിലൊന്നാണിത്. തൊഴിലന്വേഷകരേയും തൊഴിലുടമകളേയും ബന്ധിപ്പിക്കുന്നതിന് ഒരു പോര്‍ട്ടല്‍ ഈ ആഴ്ച ആദ്യം തുടങ്ങിയിരുന്നെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിന് വ്യവസായ ഗ്രൂപ്പുകളുമായും വിദഗ്ദ്ധരുമായും ഉള്ള വീഡിയോ കോണ്‍ഫറന്‍സ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.