ഡിജിറ്റല്‍ വിവര സുരക്ഷ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷം

ദില്ലി : ഡിജിറ്റല്‍ വിവര സുരക്ഷ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പൗരന്‍മാരുടെ വ്യക്തിവിവരങ്ങളില്‍ സര്‍ക്കാര്‍ കൈകടത്താന്‍ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കിടെയാണ് ബില്‍ അവതരണം. മണിപ്പൂര്‍ വിഷയത്തിലെ ബഹളം നിര്‍ത്തിയാണ് പ്രതിപക്ഷം ബില്ലവതരണത്തെ എതിര്‍ത്തത്.

ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ബില്‍ അവതരിപ്പിച്ചത്. ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ബില്ലിന്റെ ആദ്യ രൂപം കഴിഞ്ഞ ഓഗസ്റ്റില്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് തയ്യാറാക്കിയ പുതിയ ബില്ലാണ് ഇന്ന് അവതരിപ്പിച്ചത്. പ്രതിപക്ഷത്ത് നിന്നും അസദ്ദുദീന്‍ ഓവൈസി, തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൌഗതാ റോയ്, കോണ്‍ഗ്രസ് എംപി മനീഷ് തിവാരി എന്നിവരാണ് ബില്‍ അവതരണത്തെ എതിര്‍ത്തത്. ബില്‍ പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മററിക്ക് വിടണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.

Top