മുംബൈ: രാജ്യത്ത് ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകളില്‍ വര്‍ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. ബഹുരാഷ്ട്ര പ്രൊഫഷണല്‍ ഏജന്‍സിയായ കെ.പി.എം.ജിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ് ഇടപാടുകളുടെ സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സി.എ.ജി.ആര്‍) 12.7 ശതമാനമായതായാണ് റിപ്പോര്‍ട്ട്.
സ്മാര്‍ട്‌ഫോണ്‍ വിപ്ലവവും യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) സംവിധാനവുമാണ് വളര്‍ച്ചയുടെ കാരണമെന്നാണ് വിലയിരുത്തല്‍. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളെ ആശ്രയിക്കുന്ന വ്യാപാരികളുടെ എണ്ണം രണ്ടു വര്‍ഷംകൊണ്ട് ഒരു കോടി കടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.