കമല്‍ ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2. കമല്‍ ഹാസനെ കേന്ദ്രകഥാപാത്രമാക്കി 2018 ല്‍ ഷങ്കര്‍ പ്രഖ്യാപിച്ച ചിത്രം കോവിഡും മറ്റു പ്രതിസന്ധികള്‍ കൊണ്ടും നീണ്ടു പോയിരുന്നു. 1996 ല്‍ പുറത്തു ഇറങ്ങിയ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണിത്.
സിനിമ റിലീസിന് എത്തുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ് വന്‍ തുകക്ക് വിറ്റുപോയിരിക്കുകയാണ്. 200 കോടി രൂപക്കാണ് വിറ്റുപോയിരിക്കുന്നത്. ഇന്ത്യന്‍ 2ന്റെ അണിയറപ്രവര്‍ത്തകരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കമല്‍ ഹാസന്റെ പേരിടാത്ത 223മത്തെ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. രാജ് കമല്‍ അസോസിയേഷനും ടര്‍മറിക് മീഡിയയുമാണ് ചിത്രം നിര്‍മിക്കുന്നത്. മണിരത്‌നമാണ് ഈ ചിത്രം ഒരുക്കുന്നത്.