ദക്ഷിണേന്ത്യന്‍ ചലച്ചിത്ര മേഖല തിയേറ്റുകള്‍ അടച്ചിട്ട് പണിമുടക്കിനൊരുങ്ങുന്നു

theatre

കൊച്ചി: ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ചൂഷണം ചെയ്യുന്നതായി ആരോപിച്ച് ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായ ലോകം തിയേറ്റുകള്‍ അടച്ചിട്ട് പണിമുടക്കിനൊരുങ്ങുന്നു. ആന്ധ്ര, തെലങ്കാന മേഖലയില്‍ മാര്‍ച്ച് രണ്ടു മുതലാണ് അനിശ്ചിതകാലത്തേക്ക് തിയേറ്ററുകള്‍ അടച്ചിടുന്നത്.

തെലങ്കാന ആന്ധ്ര മേഖലയിലെ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ രണ്ടാം തിയതി സൂചനാ പണിമുടക്ക് നടത്തും. രണ്ടിന് ദക്ഷിണേന്ത്യയിലെ അയ്യായിരത്തിലേറെ തിയേറ്ററുകളായിരിക്കും അടച്ചിടുക.

ദക്ഷിണ സംസ്ഥാനങ്ങളിലെ ഫിലിം ചേംബറുകളുടെ പിന്തുണയോടെ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിന്റെ ആഹ്വാന പ്രകാരമാണ് പണിമുടക്ക്. ഡിജിറ്റല്‍ പ്രൊവൈഡര്‍മാര്‍ ഈടാക്കുന്ന വിര്‍ച്വല്‍ പ്രിന്റ് ഫീയില്‍ (വിപിഎഫ്) ഇളവു നല്‍കുക, സിനിമ പ്രദര്‍ശനവേളയിലെ പരസ്യ സമയം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ഉന്നയിക്കുന്നത്.

Top