ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ അയോധ്യ രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍ത്തിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. നിലവിലെ സാഹചര്യം വളരെ ദോഷകരമാമെന്നു ചടങ്ങില്‍ പങ്കെടുക്കേണ്ട പലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.
രാമക്ഷേത്രത്തെ പിന്തുണച്ച് ഇതിനകം തന്നെ കമല്‍നാഥ് ഉള്‍പ്പെടെയുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെയാണ് ചടങ്ങ് നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി ദിഗ്വിജയ് സിംഗ് രംഗത്തെത്തുന്നത്.
‘കോവിഡ് മോദിജി, തറക്കല്ലിടല്‍ ചടങ്ങളില്‍ പങ്കെടുത്ത് എത്രപേരെ ആശുപത്രിയിലേക്ക് അയക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. യോഗിജി, ദയവായി താങ്കള്‍ പ്രധാനമന്ത്രിയോട് ഇതിനെക്കുറിച്ച് സംസാരിക്കൂ. നിങ്ങളുടെ നിര്‍ബന്ധം എന്താണ്’ ദിഗ്വിജയ് സിംഗ് ചോദിക്കുന്നു.
ഇതിനകം തന്നെ അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കേണ്ട പുരോഹിതന്‍, ഉത്തര്‍പ്രദേശ് മന്ത്രി, ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍, അമിത്ഷാ എന്നിവര്‍ക്കെല്ലാം തന്നെ കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണെന്നും ദിഗ്വിജയ് സിംഗ് ചൂണ്ടികാട്ടി. ദുഷ്‌കരമായ സാഹചര്യം ഇത്രയും ദുഷ്‌കരമായ സാഹചര്യത്തില്‍ യോഗി ആദിത്യനാഥും നരേന്ദ്രമോദിയും എന്തുകൊണ്ട് നിരീക്ഷണത്തില്‍ പോകുന്നില്ലെന്നും 14 ദിവസത്തെ ക്വാറന്റൈന്‍ സാധാരണക്കാര്‍ക്ക് മാത്രമാണോ പ്രധാനമന്ത്രിക്ക് ബാധകമല്ലെയെന്നും ദിഗ്വിജയ് സിംഗ് രൂക്ഷഭാഷയില്‍ ചോദിച്ചു.