ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് മോദിയോടും അമിത് ഷായോടും ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ്.
‘ഇത് വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ചോദ്യമാണ്.എല്ലാവരോടും ഒപ്പം, എല്ലാവരുടെയും വികസനം എന്നാണ് മോദിജി പറഞ്ഞിട്ടുള്ളത്. എന്നാല്‍, ഇന്ന് മോദിയും ഷായും ജനങ്ങളുടെ വിശ്വാസം കളഞ്ഞുകുളിച്ചിരിക്കുകയാണ്”-ദിഗ് വിജയ് സിംഗ് പറഞ്ഞു.
ഇന്ത്യയിലെ എല്ലാ വിഭജന സേനകളോടും പോരാടാനുള്ള പ്രതിജ്ഞാബദ്ധതയോടെയാണ് ഇന്ന് ഞങ്ങള്‍ കോണ്‍ഗ്രസിന്റെ 135ാം സ്ഥാപക ദിനം ആഘോഷിക്കുന്നതെന്ന് സിംഗ് പറഞ്ഞു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.