ദില്‍ബച്ചാര ആദ്യദിനം കണ്ടത് ഒമ്പതര കോടി പ്രേക്ഷകര്‍

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങ് രജ്പുത് അവസാനമായി അഭിനയിച്ച ദില്‍ ബച്ചാര കഴിഞ്ഞ ജൂലൈ 24 നാണ് റിലീസ് ചെയ്തത്. ഓണ്‍ലൈനായി റിലീസ് ചെയ്ത ഈ ചിത്രം ഡിസ്നി ഹോട്ട് സ്റ്റാര്‍ പ്ലാറ്റ്ഫോമില്‍ ഫ്രീ ആയാണ് സ്ട്രീം ചെയ്തത്. ആദ്യ ദിനം മുതല്‍ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയെടുത്ത ഈ ചിത്രം ആദ്യ ദിനം മാത്രം കണ്ടത് ഒമ്പതര കോടി പ്രേക്ഷകര്‍ ആണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.

സഞ്ജന സങ്കിയാണ് ചിത്രത്തിലെ നായിക. ക്യാന്‍സര്‍ സപ്പോര്‍ട്ട് ഗ്രൂപ്പില്‍ വെച്ച് പരിചയപ്പെട്ട് പ്രണയത്തിലാകുന്ന കഥാപാത്രങ്ങളായാണ് സഞ്ജനയും സുശാന്തും എത്തുന്നത്.

ഇംഗ്ലീഷ് ചിത്രം ‘ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സി’ന്റെ ഹിന്ദി പതിപ്പാണ് ദില്‍ബച്ചാര. മുകേഷ് ചബ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈഫ് അലി ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഈ കഴിഞ്ഞ ജൂണ്‍ 14 നാണ് സുശാന്ത് സിംഗ് രജ്പുതിനെ ബാന്ദ്രയിലെ തന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Top