വിനീത് ശ്രീനിവാസന്‍, നിവിന്‍ പോളി, അജു വര്‍ഗീസ് തുടങ്ങിയവരും അരങ്ങേറ്റ ചിത്രമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്. നടനായും പാട്ടുകാരനായും തിളങ്ങിയ വിനീതിന്റെ സംവിധാനത്തിലൊരുങ്ങിയ ആദ്യ ചിത്രമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്. ചിത്രം നിര്‍മിച്ചത് ദിലീപ് ആണ്. ചിത്രം നിര്‍മിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ ദിലീപ്.
‘വിനീതില്‍ വിശ്വാസമുണ്ടായിരുന്നു. വിനീതിന്റെ ആദ്യത്തെ സിനിമയാണ്. പാട്ടുകാരനായും നടനായും നിറഞ്ഞുനില്‍ക്കുന്ന ആള്‍ ആദ്യമായി സംവിധാനം ചെയ്യുന്നു. ശ്രീനിയേട്ടന്റെ മക്കള്‍ ഒരിക്കലും മോശമാകില്ലല്ലോ. വിനീതിനെ എനിക്ക് ചെറുപ്പം മുതലേ അറിയാം. ആ സിനിമ വിജയിക്കും എന്ന് ഉറപ്പുണ്ടായിരുന്നു. കഥ കേട്ടപ്പോള്‍ എനിക്കത് ബോധ്യമായി. പുതിയ ആളുകളാണ് അഭിനയിക്കുന്നതെന്നു വിനീത് പറഞ്ഞപ്പോള്‍ എല്ലാ പിന്തുണയും ഞാന്‍ നല്‍കുകയും ചെയ്തു. അതൊക്കെ ഒരു നിമിത്തമായിരുന്നു. അതില്‍ അഭിനയിച്ച ആളുകളെല്ലാം ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണെന്നും ദിലീപ് പറഞ്ഞു.