കൊച്ചി: ദിലീപ് പ്രതിയായ കേസില്‍ ഇരയായ നടിയുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും. ക്രോസ് വിസ്താരം മൂന്ന് ദിവസം നീണ്ടേക്കും. കോവിഡ് മൂലം നീണ്ട ഇളവേളയ്ക്ക് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. പ്രൊസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. മാര്‍ച്ച് 24ന് ശേഷം വിസ്താരം നടന്നിട്ടില്ല.
നടിയുടെ സഹോദരന്‍, നടി രമ്യാ നമ്പീശന്‍, സംവിധായകന്‍ ലാലിന്റ ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും ഇതിന് ശേഷം നടക്കും. ഇതിന്റെ തിയ്യതി നിശ്ചയിച്ചിട്ടില്ല. നടന്‍ സിദ്ദീഖ്, നടി ഭാമ എന്നിവരുടെ വിസ്താരത്തിന്‌റെ തിയ്യതിയും നിശ്ചയിക്കാനുണ്ട്.സിദ്ദീഖിനെ മുന്‍പ് വിസ്താരത്തിന് വിളിച്ചു വരുത്തിയെങ്കിലും തിരക്ക് മൂലം മാറ്റിവെക്കുകയായിരുന്നു.