മാധ്യമപ്രവര്‍ത്തകന് നേരെ നടത്തിയ പരാമര്‍ശം പകപോക്കാനായി മാധ്യമങ്ങള്‍ ഉപയോഗിച്ചു; ദിലീപ്

dileep

കൊച്ചി: എല്ലാ മാധ്യമങ്ങളും ചാനലുകളും കെട്ടിച്ചമച്ച വ്യാജ വാര്‍ത്തകളാണ് തനിക്കെതിരെ നല്‍കുന്നതെന്ന് നടന്‍ ദിലീപ്.

ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദങ്ങള്‍ തുടരവെയാണ് പുതിയ ആക്ഷേപങ്ങളും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

ഒരു മാധ്യമപ്രവര്‍ത്തകനെതിരെ താന്‍ നടത്തിയ പരാമര്‍ശവും മാധ്യമ വിരോധത്തിന് കാരണമായതായും ദിലീപ് പറഞ്ഞിരുന്നു.

മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണ്. തന്റെ ശത്രുക്കളായ ലിബര്‍ട്ടി ബഷീറോ, പരസ്യ സംവിധായകന്‍ ശ്രീകുമാറോ ആയിരിക്കും തനിക്കെതിരെയുള്ള ഗൂഢാലോചനക്ക് പിന്നില്‍. അവര്‍ ചെയ്തതാണെന്ന് പറയുന്നില്ല. പക്ഷേ അതിന് കഴിവുള്ളവരാണ് അവരെന്നും ദിലീപ് വ്യക്തമാക്കി.

കേസില്‍ സത്യമുണ്ടെങ്കില്‍ സുനിക്ക് പണം കൊടുക്കില്ലേയെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.

അതേസമയം ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. ദിലീപിനായി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിളളയാണ് ഹാജരായത്.

മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് മാധ്യമ പ്രവര്‍ത്തകനെതിരെ വിവാദ പരാമര്‍ശം നടത്തിയത്.

മാധ്യമങ്ങളെ പ്രതികൂട്ടിലാക്കിയുള്ള ദിലീപിന്റെ പരാമര്‍ശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വീഡിയോ കടപ്പാട് : മനോരമ ഓണ്‍ലൈന്‍

Top