വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയങ്കരരയായ താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കാനായി കാവ്യ മാധവന്‍ എത്താറുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു വിവാഹവേദിയെ ധന്യമാക്കിയിരിക്കുകയാണ് ദിലീപും കാവ്യ മാധവനും.
കുടുംബത്തിലെ ഒരാളെപ്പോലെയായിരുന്നു ഇരുവരും ചടങ്ങില്‍ പങ്കെടുത്തത്. ദിലീപിന്റെ പേഴ്സണല്‍ സ്റ്റാഫിലൊരാളായ വെങ്കിട്ട് സുനിലിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായാണ് ഇരുവരും ഒരുമിച്ചെത്തിയത്. ദൂരെ മാറി നിന്ന് സംസാരിച്ചിരിക്കുന്ന ഇവര്‍ക്കരികിലേക്ക് നവദമ്പതികള്‍ എത്തുന്നതും അനുഗ്രഹം വാങ്ങിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.