dileep and kavya madhavan marriage

കൊച്ചി: നടി കാവ്യാ മാധവനുമായുള്ള വിവാഹത്തിന് മകള്‍ മീനാക്ഷിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് ദിലീപ്. മകളുടെ സന്തോഷത്തിനുവേണ്ടിയാണ് ജീവിക്കുന്നത്.

എല്ലാവരുടെയും അനുഗ്രഹവും പിന്തുണയും തനിക്ക് ഉണ്ടാകണമെന്നും ദിലീപ് അഭ്യര്‍ഥിച്ചു. ദീലീപിന് ഒപ്പമാണ് മകള്‍ മീനാക്ഷി കഴിയുന്നത്. വളരെ പെട്ടെന്നാണ് ദിലീപും കാവ്യാ മാധവനും തമ്മിലുള്ള വിവാഹം നിശ്ചയിച്ചതെന്ന് കാവ്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ താരങ്ങളുടെ സാന്നിധ്യത്തിലാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ദിലീപിന്റെ വിവാഹം നടന്നത്.

Top